വേലിയ്ക്കിരുന്ന പാമ്പിനെ തോളിലെടുത്തിട്ട കഥ*
വേലിയ്ക്കിരുന്ന പാമ്പിനെ തോളിലെടുത്തിട്ട കഥ
കോവിഡ് കാലമാണ് പൊതുഗതാഗത സംവിധാനം വളരെ പരിമിതം. നല്ലൊരു ശതമാനം ആളുകളും സ്വന്തമായി ലോണെടുത്തും സമ്പാദ്യമെല്ലാം തട്ടിക്കൂട്ടിയും വണ്ടിയൊക്കെ സംഘടിപ്പിച്ച് തുടങ്ങി .അങ്ങിനെ വാഹന വിപണിയുണരുന്നു.
അങ്ങിനെ ഒരു ഇരുചക്രവാഹനവുമായി ജോലി സ്ഥലത്ത് പോകുകയായിരുന്നു കഥാനായകൻ. വഴിയിൽ ഒരു പരിചയക്കാരൻ ലിഫ്റ്റ് ചോദിച്ചു. കൊടുക്കാതിരിക്കുന്നതെങ്ങനെ? പുതിയ വണ്ടിയും. പിൻഭാഗം പൊന്തിയ ന്യൂ ജെൻ ബൈക്കിൽ ലിഫ്റ്റ് കിട്ടിയയാൾ ,കഥാനായകൻ്റെ കാതിൽ കൊറോണയുടെ നഷ്ടങ്ങളെ കുറിച്ച് പറഞ്ഞതും കേട്ട് പറന്നു.
മൂന്നാം ദിവസം കഴിഞ്ഞപ്പോൾ പനി, മേലുവേദന...
കോവിഡെങ്ങാനും ആകുമോ?
സോഷ്യൽ സിസ്റ്റൻസിങ്ങ് മാസ്ക് സാനിറ്റൈസർ എന്നിവയൊക്കെ കൃത്യമായി ശ്രദ്ധിക്കുമ്പോൾ അങ്ങിനെ വരുമോ....!!!
സംശയിച്ച് ചിന്തിച്ചിരിക്കുമ്പോൾ മൊബൈലിൽ ഒരു കോൾ
ആരോഗ്യ വകുപ്പിൽ നിന്നാണ്.....
"താങ്കൾ രണ്ട് ദിവസം മുമ്പ് .….... ആൾക്ക് ലിഫ്റ്റ് കൊടുത്തിരുന്നോ.അദ്ദേഹത്തിന് കോ വിഡ് സ്ഥിരീകരിച്ചിരിക്കുന്നു. താങ്കൾ നിരീക്ഷണത്തിൽ പോണം.."
"അല്ലാ ,എനിക്ക് പനിയും മേലുവേദനയുമുണ്ട്...."
"ആണോ എങ്കിൽ ടെസ്റ്റ് ചെയ്യണം"
........
ശേഷം ചിന്ത്യം.
ആരിൽ നിന്നും കോവിഡ് പകരാം.
ഇരുചക്രവാഹനങ്ങളിൽ ലിഫ്റ്റ് നൽകുമ്പോൾ ശ്രദ്ധിക്കുക.
കാറിൽ ഒറ്റയ്ക്കല്ലായെങ്കിൽ എ സി പ്രവർത്തിപ്പിക്കാതിരിക്കുക
ഡോ. പ്രവീൺ മറുവഞ്ചേരി
Comments
Post a Comment